കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെ കർശന നടപടി
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരെ കർശന നടപടിയാണ് കുവൈത്ത് സ്വീകരിക്കുന്നതെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ മിഷാരി അൽ സാലം. കഴിഞ്ഞ ദിവസം മൊറോേകായിലെ മാരാകേഷിൽ നടന്ന അറബ് പബ്ലിക് റെപ്രസന്റേറ്റിവ്സ് അസോസിയേഷൻ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തിനെതിരെ ശക്തമായ പോരാട്ടമാണ് രാജ്യം നടത്തുന്നത്.
ഇത്തരം കുറ്റം ചെയ്യുന്നവർക്ക് മൂന്നു വർഷം മുതൽ 20 വർഷം വരെ തടവും പിഴ ശിക്ഷയും ലഭിക്കുമെന്ന് അൽ സാലം പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനായി ആഗോളതലത്തിൽ വിവിധ രാജ്യങ്ങളുമായി കുവൈത്ത് കരാറിൽ ഒപ്പു വെച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് ചെറുക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന രാജ്യമാണ് കുവൈത്തെന്നും അൽ സാലം പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)