തെലങ്കാനയിലെ മേദക് ജില്ലയിൽ പരിശീലന വിമാനം തകർന്ന് വ്യോമസേനയിലെ രണ്ട് പൈലറ്റുമാർ മരിച്ചു. അപകട സമയത്ത് ഒരു പരിശീലകനും ട്രെയിനി പൈലറ്റും മാത്രമാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. പതിവ് പരിശീലനത്തിനായി ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. ഹൈദരാബാദിലെ എ.എഫ്.എയിൽ നിന്നുള്ള പതിവ് പരിശീലനത്തിനിടെയാണ് പിലാറ്റസ് പി.സി 7 എം.കെ II വിമാനം അപകടത്തിൽപ്പെട്ടത്. ഐ.എ.എഫ് പൈലറ്റുമാർ അടിസ്ഥാന പരിശീലനത്തിനായി ഉപയോഗിക്കുന്നതാണിത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz