Posted By Editor Editor Posted On

കുവൈത്തിൽ ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ൾ പെ​രു​കു​ന്നു; ജാ​ഗ്ര​ത വേ​ണമെന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ, അ​ജ്ഞാ​ത സ്വ​ഭാ​വ​മു​ള്ള വെ​ബ്സൈ​റ്റു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളെ ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ത​ട്ടി​പ്പു​കാ​രു​ടെ സ​ന്ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ അ​ടു​ത്തി​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​ത് പ​ല​രൂ​പ​ത്തി​ൽ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്.ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ളി​ൽ ഏ​കീ​കൃ​ത സ​ർ​ക്കാ​ർ ആ​പ്പാ​യ ‘സ​ഹ്ൽ’ വ​ഴി മാ​ത്ര​മേ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കൂ എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ത​ട്ടി​പ്പു​സം​ഘ​ത്തി​നെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും അ​റി​യി​ച്ചു. രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ​യാ​യി ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​ണ്. പൊ​ലീ​സ് വേ​ഷ​ത്തി​ൽ വാ​ട്സ്ആ​പ് വി​ഡി​യോ കാ​ൾ വി​ളി​ക്കു​ക​യാ​ണ് പ്ര​ധാ​ന രീ​തി.ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ൽ നി​ര​വ​ധി പേ​ർ ഇ​ത്ത​ര​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​ച്ച് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ണം അ​യ​ക്കാ​ൻ വി​വി​ധ ലി​ങ്കു​ക​ൾ അ​യ​ച്ചും ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.സ​ർക്കാ​ർ ഏ​ജ​ൻസി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ന്മാ​ർ​ക്കി​ട​യി​ലും താ​മ​സ​ക്കാ​ർ​ക്കി​ട​യി​ലും ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ദി​ന​വും പു​തു​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു​മാ​യി സം​ഘം സ​ജീ​വ​മാ​ണ്. ഇ​ര​യാ​കു​ന്ന​വ​രി​ൽ പ​ല​രും പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​ത്ത​ത് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ഇ​ന്റ​ർ​നെ​റ്റ് ബാ​ങ്കി​ങ്, മൊ​ബൈ​ൽ ബാ​ങ്കി​ങ്, കാ​ർ​ഡ് ഹാ​ജ​രാ​ക്കാ​തെ ഫോ​ണി​ലൂ​ടെ ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ൾ, ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ വ​ഴി​യാ​ണ് രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​ത്. അ​ക്കൗ​ണ്ടി​ലെ ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​മ്പോ​ൾ അ​വ​യു​ടെ വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ സ​ന്ദേ​ശ​ങ്ങ​ളാ​യി മൊ​ബൈ​ലു​ക​ളി​ൽ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​പാ​ടു​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച് ഉ​റ​പ്പി​ക്കു​ക​യും വേ​ണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz


Comments (0)

Leave a Reply

Your email address will not be published. Required fields are marked *