കുവൈത്തിലെ പ്രവാസി കുടുംബവിസ നിർത്തലാക്കൽ: പ്രത്യേക കമ്മിറ്റി പരിശോധിക്കും
കുവൈത്ത് സിറ്റി: പ്രവാസി കുടുംബങ്ങൾക്കുള്ള വിസ നിർത്തലാക്കൽ, സൈക്കോട്രോപിക് മരുന്നുകളുടെ നിയന്ത്രണം, കുവൈത്തികളുടെ സ്വകാര്യമേഖലയിലെ തൊഴിലിലെ ക്രമക്കേടുകൾ തുടങ്ങിയ നിരവധി വിഷയങ്ങൾ പരിഹരിക്കുന്നതിന് കമ്മിറ്റികളെ നിയോഗിക്കാൻ ചൊവ്വാഴ്ച ചേർന്ന ദേശീയ അസംബ്ലി റെഗുലർ സെഷനിൽ അംഗങ്ങൾ അംഗീകാരം നൽകി.ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നുള്ള അഭ്യർഥനകൾ കണക്കിലെടുത്താണ് കുടുംബവിസ വിഷയം പ്രത്യേകം പരിശോധിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ വർഷം ജൂണിലാണ് കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് നിർത്തിയത്. ഇതോടെ കുടുംബത്തെ കൂടെ കൂട്ടാനാകാത്ത സ്ഥിതിയിലാണ് പ്രവാസികൾ.പഴയ വിസ ഉള്ളവർ മാത്രമാണ് നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്നത്.പുതിയ വിസ ലഭിക്കാത്തതിനാൽ മലയാളികളടക്കം നിരവധി കുടുംബങ്ങൾ പ്രയാസത്തിലാണ്. നേരത്തേ കോവിഡ് വ്യാപനത്തെ തുടർന്ന് കുടുംബവിസ അനുവദിക്കുന്നത് നിർത്തിയിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞതോടെ ഒന്നര വർഷത്തെ ഇടവേളക്കുശേഷം 2021 നവംബറിൽ വിസ വിതരണം പുനരാരംഭിച്ചു. എന്നാൽ, ജൂണോടെ നിർത്തലാക്കി. നിലവിൽ തൊഴിൽവിസയും കമേഴ്സ്യൽ സന്ദർശനവിസയും മാത്രമേ അനുവദിക്കുന്നുള്ളൂ. കനത്ത മഴയുടെ പ്രതികൂല ആഘാതം നേരിടാൻ ദേശീയ സംരംഭം ആരംഭിക്കാൻ ശിപാർശ ചെയ്യുന്ന പ്രമേയവും ദേശീയ അസംബ്ലി അംഗീകരിച്ചു. ഡിജിറ്റലൈസേഷൻ, സർക്കാർ ഭൂമിയിലെ ലംഘനങ്ങൾ, റോഡുകളുടെ അറ്റകുറ്റപ്പണി, വടക്കൻ മേഖലയുടെ വികസനം, അൽ-ഹാരിർ നഗരപദ്ധതി, തുറമുഖങ്ങളുടെയും ദ്വീപുകളുടെയും വികസനം എന്നിവ യോഗ്യതയുള്ള കമീഷനുകളുടെ അംഗീകാരത്തിനുശേഷം റഫർ ചെയ്യാൻ തീരുമാനിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)