
ദുബായിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോയില്ല, വിലയേറിയ സമ്മാനങ്ങൾ നൽകിയില്ല; യുവതി ഭർത്താവിനെ മൂക്കിലിടിച്ചു കൊന്നു
ദുബായിൽ പിറന്നാൾ ആഘോഷത്തിന് കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ മർദ്ദനമേറ്റ 36കാരൻ മരിച്ചു. പൂനെയിലെ വാനവ്ഡി ഏരിയയിലെ ഒരു പോഷ് റെസിഡൻഷ്യൽ സൊസൈറ്റിയിലുള്ള അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം. ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ലെന്നാരോപിച്ച് ഭാര്യ യുവാവിനെ മൂക്കിലിടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് റിപ്പോർട്ട്. നിർമാണമേഖലയിലെ വ്യവസായിയായ നിഖിൽ ഖന്നയും ഭാര്യ രേണുകയും (38) ആറുവർഷം മുമ്പ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നിഖിൽ രേണുകയെ ദുബായിലേക്ക് ജന്മദിനം ആഘോഷിക്കാൻ കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വനവ്ഡി പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജന്മദിനത്തിലും, വാർഷികത്തിലും വിലയേറിയ സമ്മാനങ്ങൾ നൽകിയില്ല. ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്ക് പോകണമെന്ന തന്റെ ആഗ്രഹത്തിന് അനുകൂലമായ പ്രതികരണം നൽകാത്തതിനാലും രേണുക ദേഷ്യത്തിലായിരുന്നു. വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും ചില പല്ലുകളും ഒടിഞ്ഞു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. ഉടൻ തന്നെ നിഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐപിസി സെക്ഷൻ 302 പ്രകാരമാണ് കേസ്. രേണുകയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)