
കുവൈറ്റിൽ നിയമലംഘനം നടത്തിയ 6 സ്വകാര്യ ക്ലിനിക്കുകൾ അടച്ചുപൂട്ടി
കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം നടത്തിയ ആറ് സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. ആവശ്യമായ മെഡിക്കൽ യോഗ്യതയില്ലാത്തവരുടെ നിയമനവും റസിഡന്‍സി ലംഘനം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് ഈ സ്ഥാപനങ്ങൾക്കെതിരായ നടപടി. ആറ് ക്ലിനിക്കുകളിലായി ജോലി ചെയ്തിരുന്ന ഒമ്പതു ഡോക്ടർമാരില്‍ നാലുപേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അഞ്ചു പേർക്കെതിരെ പിഴ ചുമത്തിയതായും അധികൃതര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ളവരെ മാത്രമേ ക്ലിനിക്കുകളിലും മെഡിക്കല്‍ സെന്ററുകളിലും നിയമിക്കാന്‍ പാടുള്ളൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)