Posted By user Posted On

തെറ്റായ വിവരങ്ങള്‍ നല്‍കി; 41 ശതമാനം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചു

കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ പ്രവേശിക്കുന്നതിനായി വിദേശികള്‍ നല്‍കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 41 ശതമാനവും തള്ളിക്കളഞ്ഞു. ആകെ 539,708 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരത്തിനായി ലഭിച്ചത്. ഇതില്‍ 194962 സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിക്കളഞ്ഞു. 344,746 സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് മന്ത്രാലയം അംഗീകരിച്ചത്. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്നു എന്നതുള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇത്രയും സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR

വിവരങ്ങള്‍ തെറ്റായി നല്‍കിയവരില്‍ വ്യക്തിഗത വിവരങ്ങളാണ് ഏറ്റവും കൂടുതല്‍ തെറ്റിയത് എന്നത് പ്രത്യേകതയാണ്. പേര്, ജനന തീയതി, നഷനാലിറ്റി, പാസ്പോര്‍ട്ട് നമ്പര്‍ എന്നിവയാണ് തെറ്റായി കണ്ടെത്തിയത്. ഇവ പ്രൂഫ്‌ രേഖകളുമായി യോജിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. ചിലര്‍ സ്വീകരിച്ച വാക്സിന്റെ പേര്, നിര്‍മാണ കമ്പനി, വാക്സിന്‍ ലഭിച്ച തിയ്യതി, ബാച്ച് നമ്പര്‍ എന്നിവയും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. 41 ശതമാനം സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിപ്പോകാന്‍ കാരണം രജിസ്ട്രേഷന്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയതാണ്. സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തമല്ലാത്തതും ക്യൂ ആര്‍ കോഡ് കൃത്യമായി പ്രവര്‍ത്തിക്കാത്തതും കാരണം 29 ശതമാനം സര്ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അറ്റാച്ച് ചെയ്ത വിവരങ്ങള്‍ കൃത്യമല്ലാത്തതിനാലാണ് 27 ശതമാനം തള്ളിക്കളഞ്ഞത്. കുവൈത്തില്‍ അംഗീകാരമില്ല എന്ന കാരണത്താല്‍ 3 ശതമാനം സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *