കുവൈത്തിൽ സ്വർണ വിൽപ്പന കൂടി: വിദശമായ കണക്കുകൾ ഇങ്ങനെ
കുവൈത്ത് സിറ്റി: രാജ്യത്ത് ഒമ്പത് മാസത്തിനുള്ളിൽ സ്വർണം വാങ്ങാൻ ആളുകൾ ചെലവഴിച്ചത് ഒരു ബില്യൺ ഡോളർ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 14.5 ടൺ സ്വർണമാണ് സ്വദേശികളും വിദേശികളും ഈ കാലയളവിൽ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 300 കിലോഗ്രാം വർധനയും ഈ വർഷം രേഖപ്പെടുത്തി.
അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് സ്വർണാഭരണങ്ങൾ വാങ്ങുന്നതിൽ ഈ വർഷം കുറവ് രേഖപ്പെടുത്തി. സ്വർണ ബിസ്കറ്റ്, സ്വർണ നാണയങ്ങൾ എന്നിവയാണ് ജനങ്ങൾ കൂടുതലും വാങ്ങിയത്. ഇവയുടെ വിൽപന വർധിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)