9 വർഷമായി ഇഷ്ട്ത്തിൽ; യുവതിയും മകളും കിണറ്റിൽ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ
കളനാട് അരമങ്ങാനത്ത് അധ്യാപികയായ യുവതിയും മകളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ. എം.എ.റുബിന (32) മകൾ കെ.ഹനാന മറിയം (5) എന്നിവരുടെ മരണത്തിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ ബാര എരോൽ ജുമാ മസ്ജിദിനടുത്തെ സഫ്‍വാൻ ആദൂർ(29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 15നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന അരമങ്ങാനത്തെ റുബീനയെയും അഞ്ചര വയസ്സുള്ള മകൾ ഹനാന മറിയത്തിനെയും കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അരമങ്ങാനത്തെ വീട്ടിൽനിന്ന് പുലർച്ചെ മുതൽ കാണാതായതിനെ തുടർന്ന് യുവതിയുടെ പിതാവ് അബ്ദുൽറഹ്മാൻ മേൽപറമ്പ പൊലീസിൽ നൽകിയ പരാതിയിലെ അന്വേഷണത്തിനിടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുന്നത്.
സഫ്‍വാനുമായുള്ള പ്രണയബന്ധം തകർന്നതും അയാൾ വേറെ വിവാഹം കഴിക്കാൻ തീരുമാനച്ചതുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തൽ. ആത്മഹത്യാ പ്രേരണ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് താജുദ്ദീൻ പൊലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട അധ്യാപകനുമായി ഭർതൃമതിയായ യുവതി ഒൻപത് വർഷക്കാലമായി ഇഷ്ടത്തിലായിരുന്നെന്നു കണ്ടെത്തി. അടുത്തിടെ യുവാവ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും വഴക്കാവുകയും യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതിൽ പരസ്പരമുള്ള ചാറ്റിങ്ങുകൾ നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. യുവാവിനെതിരെ കേസിലെ തെളിവുകൾ നശിപ്പിച്ചതിന് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. മൊഴി എടുക്കുന്നതിനായി ബുധനാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അധ്യാപകനെ വിശദമായ ചോദ്യംചെയ്യലിന് ശേഷം ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)