സൗന്ദര്യമില്ല, കറുപ്പുനിറം, വിവാഹമോചനം ചോദിച്ചിട്ട് നൽകിയില്ല: ഉറങ്ങിക്കിടന്ന ഭർത്താവിനെ യുവതി തീ കൊളുത്തികൊന്നു; ജീവപര്യന്തം വിധിച്ച് കോടതി
ബറേലി: നിറം കറുത്തുപോയതിന് ഭർത്താവിനെ ചുട്ടുകൊന്ന യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പ്രേംശ്രീ എന്ന ഇരുപത്താറുകാരിക്കാണ് ശിക്ഷ ലഭിച്ചത്. സത്യവീർ സിംഗാണ് ക്രൂരമായി കൊല്ലപ്പെട്ടത്.ഫത്തേഗഡിലെ ബിച്ചേട്ടയിലാണ് ഇവർ താമസിച്ചിരുന്നത്. ഭർത്താവിന് തന്നെക്കാൾ സൗന്ദര്യം കുറവാണെന്ന് പ്രേംശ്രീക്ക് പരാതി ഉണ്ടായിരുന്നു. അതിനാൽത്തന്നെ ഭർത്താവിനെ അവർ മനപൂർവം അവഗണിച്ചിരുന്നു. തനിക്ക് വിവാഹമോചനം വേണമെന്ന് പ്രേംശ്രീ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സത്യവീർ അതിന് തയ്യാറായില്ല. ഇതോടെ പക ഇരട്ടിക്കുകയായിരുന്നു. 2018 നവംബറിൽ ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചു. തുടർന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് പ്രേംശ്രീ ഭർത്താവിനെ സമീപിച്ചെങ്കിലും അയാൾ ഒഴിഞ്ഞുമാറി.2019 ഏപ്രിൽ 15ന് രാത്രിയായിരുന്നു പ്രേംശ്രീ അരുംകൊല നടത്തിയത്. ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആത്മഹത്യ എന്ന നിലയിലേക്ക് കേസ് തിരിച്ചുവിടാനായിരുന്നു പ്രേംശ്രീയുടെ ശ്രമം. പെട്രോൾ ഒഴിച്ച് തീകാെളുത്തുമ്പോൾ ശരീരത്തിൽ പൊള്ളലേറ്റെങ്കിലും അത് രക്ഷപ്പെടുത്തുന്നതിനിടെ ഉണ്ടായതാണ് എന്നാണ് പ്രേംശ്രീ പറഞ്ഞിരുന്നത്. മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി സത്യവീറിന്റെ സഹോദരൻ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണമാണ് ക്രൂര കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. നേരത്തേ ഭാര്യയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസിന് സത്യവീർ മരണമൊഴി നൽകിയിരുന്നു.സഹോദരന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി ലഭിച്ചതോടെ പൊലീസ് ചോദ്യംചെയ്യൽ കടുപ്പിച്ചു. ഇതോടെ പ്രേംശ്രീ എല്ലാം തുറന്നുപറയുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)