ഈ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പണി കിട്ടും; കുവൈറ്റിൽ ട്രാഫിക് പിഴകളിൽ വർദ്ധന; അമിത വേഗതയ്ക്ക് 500 ദിനാർ പിഴ
കുവൈറ്റിൽ വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കുന്നതിനുള്ള ട്രാഫിക് നിയമത്തിലെ ഭേദഗതികൾക്ക് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അന്തിമരൂപം നൽകി. ഇത് അനുസരിച്ച്, നിയമപരമായ വേഗത പരിധി കവിയുന്ന ആർക്കും 3 മാസം തടവും 500 ദിനാർ വരെ പിഴയും ലഭിക്കും. ഡ്രൈവിങ്ങിനിടെ കയ്യിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് 3 മാസം തടവും 300 ദിനാർ പിഴയും ലഭിക്കും. ജീർണിച്ച വാഹനം നിരത്തുകളിൽ ഓടിക്കുന്ന ഏതൊരാൾക്കും ഇത് ബാധകമാണ്. മറ്റ് നിയമലംഘനങ്ങൾക്കുള്ള പിഴയും അന്തിമ ഡ്രാഫ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ടിന്റ് ചെയ്ത ജനാലകൾ ഉള്ള വാഹനം ഓടിച്ചാൽ രണ്ട് മാസം തടവും 200 ദിനാർ വരെ പിഴയുമാണ് ശിക്ഷ. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ജനലിലൂടെയോ മേൽക്കൂരയിലൂടെയോ പുറത്ത് കയറ്റി വാഹനമോടിക്കുന്നവർക്ക് 75 ദിനാർ പിഴയും 10 വയസ്സിന് താഴെയുള്ള കുട്ടിയെ വാഹനമോടിക്കുമ്പോൾ മുൻ സീറ്റിൽ ഇരുത്തിയാൽ പിഴ 100 മുതൽ 200 വരെ ദിനാർ പിഴ ചുമത്തും. പെർമിറ്റ് വാങ്ങാതെ, സ്വകാര്യ കാറിൽ ഫീസ് ഈടാക്കി യാത്രക്കാരെ കയറ്റിയാൽ 200 മുതൽ 500 ദിനാർ വരെ പിഴ ചുമത്തും.
ഡ്രാഫ്റ്റ് അനുസരിച്ച്, മദ്യപിച്ച് വാഹനമോടിക്കുക, പെർമിറ്റില്ലാതെ വാഹന ഓട്ടത്തിൽ പങ്കെടുക്കുക, മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധി കവിയുക, ലൈസൻസ് ഇല്ലാതെ, ട്രാഫിക് പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക, ചുവന്ന ലൈറ്റ് മുറിച്ചുകടക്കുക, വാഹനം ഉദ്ദേശിച്ച ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്ന ആരെയും ഒരു പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)