ഗസ്സയ്ക്ക് സഹായവുമായി കുവൈറ്റിൽ നിന്ന് ഏഴാമത്തെ വിമാനം
കുവൈറ്റിൽ നിന്ന് ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി 40 ടൺ അവശ്യവസ്തുക്കളുമായി ഏഴാമത്തെ ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച ഈജിപ്തിൽ എത്തി. ഈജിപ്തിൽനിന്ന് റഫ അതിർത്തി വഴി ഇവ ഗസ്സയിൽ എത്തിക്കും. രണ്ട് ആംബുലൻസുകളും മറ്റ് അടിയന്തര സഹായവും ഉൾപ്പെടുന്നതാണ് അയച്ച വസ്തുക്കൾ. കുവൈത്ത് എയർഫോഴ്സ് വിമാനത്തിലാണ് സാധനങ്ങൾ അയക്കുന്നത്. തിങ്കളാഴ്ച 40 ടൺ കൂടി അയച്ചതോടെ കുവൈത്ത് ഇതുവരെ ഗസ്സയിലേക്ക് 190 ടൺ ഭക്ഷണവും മരുന്നും മെഡിക്കൽ സപ്ലൈകളും എത്തിച്ചുകഴിഞ്ഞു. ആംബുലൻസുകൾക്കും തീവ്രപരിചരണ വസ്തുക്കൾക്കും പുറമെയാണിത്. സംഘർഷത്തിന്റെ ആദ്യ ദിവസം മുതൽ ഗസ്സയിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഭക്ഷണ വിതരണം നടത്തിവരുന്നുണ്ട്. മെഡിക്കൽ സാമഗ്രികൾ, ആംബുലൻസുകൾ, തീവ്രപരിചരണ വസ്തുക്കൾ, മരുന്ന്, ഭക്ഷണം എന്നിങ്ങനെ ഗസ്സയിലെ ഫലസ്തീൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾക്കായുള്ള വസ്തുക്കളാണ് കുവൈത്ത് അയക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുവൈത്തിൽനിന്ന് ആദ്യ വിമാനം പുറപ്പെട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)