പ്രധാന മന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് ; പ്രതീക്ഷയോടെ പ്രവാസികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. കുവൈത്തുമായുള്ള ഇന്ത്യയുടെ സൗഹൃദ സമീപനം പ്രവാസി ക്ഷേമ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും പ്രതിഫലിക്കുമെന്നാണ് കുവൈത്തിലെ 10 ലക്ഷത്തോളം വരുന്ന പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. ജനുവരി ആദ്യമാകും പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയും കുവൈത്തും സന്ദർശിക്കാൻ എത്തുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ അനുഭവപ്പെട്ട മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിൽ പങ്കാളിയായ ആദ്യ രാജ്യമാണു കുവൈത്ത്. ഇതുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം നിലനില്‍ക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതുകൊണ്ട് തന്നെ പ്രതിസന്ധി സമയത്ത് കൈത്താങ്ങ് നല്കിയ കുവൈത്തിനോടുള്ള നന്ദിസൂചകമെന്ന നിലയിലും ഈ സന്ദര്‍ശനം വിലയിരുത്തപ്പെടും. ഇരു രാജ്യങ്ങളും തമ്മില്‍ വികസനകാര്യങ്ങളിലടക്കം ചര്‍ച്ച നടത്തുകയും അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്നുമാണ് പ്രവാസി സമൂഹം ഉറച്ചു വിശ്വസിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

Comments (0)