Posted By Editor Editor Posted On

നോട്ടുമഴ; വാരിക്കൂട്ടി നാട്ടുകാർ, പെയ്തിറങ്ങിയത് 10 ലക്ഷം ഡോളറിന്റെ നോട്ടുകൾ

ചെക്ക് റിപ്പബ്ലിക്കിലെ ലിസ നാഡ് ലേബം എന്ന പ്രദേശത്ത് ആളുകളെ ഞെട്ടിച്ചുകൊണ്ട് നോട്ടുമഴ. അഞ്ചും പത്തും നൂറുമല്ല, ദശലക്ഷം ഡോളറാണ് ആകാശത്തുനിന്നു നോട്ടുമഴയായി പെയ്തിറങ്ങിയത്. ഇത്രയും പണം തനിയെയോ അബദ്ധത്തിലോ പറന്നെത്തിയതല്ല എന്നതാണു രസകരം. ടിവി അവതാരകനും ഇൻഫ്ലുവൻസറുമായ കാമിൽ ബർതോഷ്ക് എന്ന കസ്മയാണ് നാട്ടുകാരെ ഞെട്ടിച്ച് കാശുമഴ പെയ്യിച്ചത്. ഒരു ദശലക്ഷം ഡോളറിന്റെ നോട്ടുകൾ നിറച്ച വലിയ പെട്ടി ഹെലികോപ്റ്ററിൽ തൂക്കിയിട്ടായിരുന്നു പ്രകടനം. ഒരു മത്സരം നടത്തി വിജയിക്കുന്നയാൾക്ക് ഇത്രയും തുക ഒരുമിച്ചു നൽകാനായിരുന്നു കസ്മയുടെ ആദ്യ പദ്ധതി. ഇതു ഫലപ്രദമാകാതെ വന്നപ്പോഴാണു ഹെലികോപ്റ്ററിൽനിന്നു കറൻസി നോട്ടുകൾ താഴേക്ക് വലിച്ചെറിയാമെന്ന ആശയത്തിലെത്തിയത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കുമായി പണം വിതരണം ചെയ്യാമെന്നും തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ മത്സരാർഥികൾക്കെല്ലാം രഹസ്യസന്ദേശമടങ്ങിയ ഇമെയിൽ കസ്മ അയച്ചു. എവിടെയാണ് പണം വിതരണം ചെയ്യുക എന്നതായിരുന്നു ഇതിലെ സന്ദേശം. പറഞ്ഞതുപോലെ പണവുമായി കസ്മ കൃത്യസമയത്ത് ഹെലികോപ്റ്ററുമായി സ്ഥലത്തെത്തി. ലോകത്തിലെ ആദ്യത്തെ ‘കാശുമഴ’ എന്ന പേരിൽ ഇതിന്റെ വിഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *