Posted By Editor Editor Posted On

ഫലസ്തീന് സഹായവുമായി കുവൈറ്റിൽ നിന്ന് രണ്ടാമത്തെ വിമാനം

ദുരന്ത ഭൂമിയായ ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത്. ചൊ​വ്വാ​ഴ്ച പ​ത്ത് ട​ൺ സാ​മ​ഗ്രി​ക​ളു​മാ​യി ഗ​സ്സ​യി​ലേ​ക്ക് കു​വൈ​ത്ത് ര​ണ്ടാ​മ​ത്തെ ദു​രി​താ​ശ്വാ​സ വി​മാ​നം അ​യ​ച്ചു. കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​തി​രോ​ധ, വി​ദേ​ശ​കാ​ര്യ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഇ​ന്റ​ർ നാ​ഷ​ന​ൽ ഇ​സ്‍ലാ​മി​ക് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​ഐ.​സി.​ഒ), അ​ൽ സ​ലാം ഇ​സ്‍ലാ​മി​ക് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, കെ.​ആ​ർ.​സി.​എ​സ്, കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് എ​ന്നി​വ സ​ഹ​ക​ര​ണ​ത്തി​ൽ മു​ന്നി​ലു​ണ്ട്. ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യ​വു​മാ​യി കു​വൈ​ത്തി​ന്റെ ആ​ദ്യ വി​മാ​നം തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ട്ടി​രു​ന്നു. മെ​ഡി​ക്ക​ൽ സ​പ്ലൈ​ക​ളും ആം​ബു​ല​ൻ​സു​ക​ളും മ​റ്റു അ​വ​ശ്യ വ​സ്തു​ക്ക​ളും അ​ട​ങ്ങി​യ 40 ട​ൺ വ​സ്തു​ക്ക​ളു​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച വി​മാ​നം പു​റ​പ്പെ​ട്ട​ത്. ഈ​ജി​പ്ഷ്യ​ൻ, ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​ലാ​ണ് സ​ഹാ​യ​വി​ത​ര​ണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *