സമൂഹമാധ്യമത്തിൽ അനുചിത പോസ്റ്റ്: കുവൈത്തിൽ 31 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അശ്രദ്ധമായും അനുചിതമായും പെരുമാറിയതിന് 31 പേരെ അറസ്റ്റുചെയ്തു. ഈ വർഷം ഒക്ടോബർ 23 വരെ അറസ്റ്റിലായവരുടെ കണക്കാണിത്. ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റ്, ഇലക്ട്രോണിക് ക്രൈം കോംബാറ്റ് ഡിപ്പാർട്ട്മെന്റ് മുഖേനയാണ് അറസ്റ്റ്. അശ്രദ്ധയെ പ്രോത്സാഹിപ്പിക്കുന്നതും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതും ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്നതുമായ ഉള്ളടക്കം ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)