കുവൈത്തിൽ ട്രാഫിക് പരിശോധന കർശനമാക്കി; 5 നിയമലംഘകർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘകരായ അഞ്ചുപേർ പിടിയിൽ. ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റും സെക്യൂരിറ്റി പട്രോൾ വിഭാഗവും സംയുക്തമായി ആരംഭിച്ച ട്രാഫിക് ക്യാമ്പയിനിന്റെ ഭാഗമായാണിത്. തൈമ, ജഹ്റ റെസിഡൻഷ്യൽ ഏരിയകളിൽ അശ്രദ്ധമായി വാഹനമോടിക്കുകയും ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനാണ് പരിശോധന നടത്തിയത്. ട്രാഫിക് നിയമലംഘനം നടത്തുകയും പ്രദേശത്തെ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്ത അഞ്ചു യുവാക്കളാണ് പിടിയിലായത്. ലൈസൻസില്ലാതെയും അശ്രദ്ധമായും സ്പോർട്സ് കാർ ഓടിച്ചതിനാണ് ഇവരെ പിടികൂടിയത്. അഞ്ചുപേരെയും തുടർ നിയമനടപടികൾക്കായി ജനറൽ ട്രാഫിക് വകുപ്പിന് കൈമാറി. പ്രദേശവാസികളെ ശല്യം ചെയ്യുന്ന രീതിയിൽ ശബ്ദമുണ്ടാക്കി വാഹനമോടിച്ചതടക്കമുള്ള കാരണങ്ങൾക്ക് ആകെ 20 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. നാല് കാറുകളും പട്രോൾ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)