Posted By Editor Editor Posted On

കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുമായി എയർ ഇന്ത്യാ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് 32 ദിനാർ മുതൽ

കുവൈറ്റ്: കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുമായി എയർ ഇന്ത്യാ എക്‌സ്പ്രസ്. ഈ മാസം 30 മുതലാണ് പുതിയ സർവീസ്സ് ആരംഭിക്കുക.നിലവിൽ ആഴ്ചയിൽ വ്യാഴാഴ്ച്ചയുള്ള ഒരു സർവീസ് മാത്രമേ ഉള്ളു. തിങ്കളാഴ്ച ആരംഭിക്കുന്ന പുതിയ സർവീസോട് കൂടി ഈ സെക്ടറിലുള്ള യാത്ര ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.തിങ്കൾ പുലർച്ചെ ഇന്ത്യൻ സമയം 4.40 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാവിലെ 7.40 ന് കുവൈത്തിൽ എത്തും. തിരിച്ചു 8.40 ന് കുവൈത്തിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകുന്നേരം 4ന് കണ്ണൂരിൽ എത്തും.വ്യാഴാഴ്ച രാത്രി 7.50ന്ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 10.30ന് കുവൈത്തിൽ എത്തും. തിരിച്ചു രാത്രി 11.50ന് കുവൈത്തിൽ നിന്നും പുറപ്പെടുന്ന വിമാനം പിറ്റേദിവസം രാവിലെ 7.10ന് കണ്ണൂരിൽ എത്തും .32 ദിനാർ മുതലാണ് നിലവിലെ കുവൈത്തിൽ നിന്നുമുള്ള നിരക്ക്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *