Posted By Editor Editor Posted On

കുവൈറ്റിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കും

കുവൈറ്റിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നൽകി. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കും. വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി രൂ​​പ​​മാ​​റ്റം വ​രു​ത്തു​ന്ന ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ല്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ജ​രി​ദ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തി​നാ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റു​മാ​യി സ​ഹ​ക​രി​ച്ച് കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രൂ​പ​മാ​റ്റം വ​രു​ത്തി​യ മാ​ധ്യ​മ​ങ്ങ​ൾ കൂ​ടു​ത​ലാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി. ക്രൂ​യി​സ് ക​ൺ​ട്രോ​ൾ സി​സ്റ്റ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ ക​ണ്ടെ​ത്താ​നാ​യി പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *