പ്രസവശേഷം കുഞ്ഞിനെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചു, പ്രവാസി യുവതിക്കെരെ കേസ്
കുവൈത്ത് സിറ്റി: വീട്ടില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ഈജിപ്ഷ്യന്‍ യുവതി റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. കുഞ്ഞിന് ജന്മം നല്കിയതിന് ശേഷം അമിതമായ ക്ഷീണം യ യുവതി വൈദ്യസഹായത്തിനായി ഭർത്താവിനെ വിളിച്ചു. പ്രസവത്തിനിടെ തന്നെ കുഞ്ഞ് മരിച്ചുപോയതിനാൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ചുവെന്നാണ് അവര്‍ പറയുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ ഭർത്താവിന്റെ അറിവോടെ തന്നെ നവജാത ശിശുവിനെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചുവച്ച യുവതിയെസുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. സംഭവ സമയത്ത് കുഞ്ഞിന് ജീവന്‍ ഉണ്ടായിരുന്നോ എന്ന് തെളിയിക്കുന്നതിനായി ഫോറന്‍സിക് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Comments (0)