കുവൈത്തിൽ കുട്ടികളിൽ പ്രമേഹം കൂടുന്നു; കാരണം ഇതാണ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രമേഹം പിടിപെടുന്നവരുടെ കുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതായി ഡോ. സിദാൻ അൽ മസീദി. ‘എസൻഷ്യൽസ് ഓഫ് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ്’ സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അൽ മസീദി.പ്രമേഹം ജീവിതശൈലീരോഗമാണെങ്കിലും പല സങ്കീർണമായ അവസ്ഥകൾക്കും പ്രമേഹം കാരണമാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കുട്ടികളിലും കൗമാരക്കാരിലും ഇന്ന് അമിതവണ്ണം ഏറെ കാണുന്നുണ്ട്. ഇതാണ് പ്രമേഹവും കൂടിവരാൻ കാരണം. രാജ്യത്തെ ലക്ഷം കുട്ടികളിൽ 40 പേർക്കാണ് ഓരോ വർഷവും പ്രമേഹം കണ്ടുപിടിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)