കുവൈത്തിൽ അനധികൃതമായി എക്സ്ഹോസ്റ്റുകൾ നിർമിക്കുന്ന ഫാക്ടറി അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി എക്സ്ഹോസ്റ്റുകൾ നിർമിക്കുന്ന ഫാക്ടറി അടച്ചുപൂട്ടി. അമിത ശബ്ദത്തിനിടയാക്കുന്ന എക്സ്ഹോസ്റ്റ് ഘടിപ്പിക്കുന്നത് പരിസ്ഥിതി നിയമത്തിന്റെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് എക്സ്ഹോസ്റ്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾ അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് സ്ഥാപനം കണ്ടെത്തിയത്. വിൽപനക്കും ഇൻസ്റ്റലേഷനുമായി തയാറാക്കിയ നൂറിലധികം ഹൈഡ്രേറ്ററുകൾ പിടിച്ചെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)