കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വർധിച്ചെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി. സമ്മർ സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 43.65 ലക്ഷം യാത്രക്കാരാണ് കുവൈത്ത് വഴി യാത്രയായതെന്നും ജലാവി പറഞ്ഞു. നേരത്തേ വിമാനങ്ങളുടെ കാലതാമസവും ലോജിസ്റ്റിക് ജോലികൾ നടപ്പാക്കുന്ന കമ്പനികളുമായുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നുവെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ അവ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 12,468 വിമാനങ്ങളിലായി 6,40,000 പേർ രാജ്യത്തേക്ക് പ്രവേശിച്ചപ്പോൾ 8,06,000 പേരാണ് രാജ്യത്തുനിന്ന് പുറപ്പെട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണ് ഈ വേനൽക്കാലത്ത് ഉണ്ടായത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള യാത്രക്കാരുടെ എണ്ണം ഏകദേശം ആറു മില്യൺ യാത്രക്കാരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നേരത്തേ കോവിഡിനു മുമ്പുള്ള യാത്രക്കാരുടെ എണ്ണത്തിന് തുല്യമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)