പ്രവാസത്തിന് ശേഷം ഒന്നര ലക്ഷം മുതല്‍മുടക്കില്‍ തുടങ്ങിയ സംരഭം വന്‍ വിജയം
പ്രവാസം അവസാനിപ്പിക്കാന്‍ പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും, അതിന് ശേഷം ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന വലിയ ചോദ്യം അന്യനാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ പ്രേരിപ്പിക്കും. എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരു മികച്ച മാതൃക നല്‍കുകയാണ് അങ്കമാലി സ്വദേശി സനൂപ്. ഒമാനില്‍ വെല്‍ഡര്‍ ആയിരുന്ന സനൂപ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം വെറും ഒന്നര ലക്ഷം മുതല്‍മുടക്കില്‍ ഒരു സംരംഭം തുടങ്ങി. പ്രവാസ ജീവിതത്തില്‍ നിന്ന് സമ്പാദിച്ചതിന്റെ എത്രയോ ഇരട്ടി ലാഭം നല്‍കുന്ന ഈ സംരംഭം ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. അങ്കമാലിയിൽ നെടുവേലീസ് എന്ന സംരംഭം ആരംഭിച്ചതോടെ സനൂപിന്‍റെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിച്ചു. വളരെ ചെറിയ തുക മുതൽമുടക്കി ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കി വില്‍ക്കുന്ന സ്ഥാപനമാണ് നെടുവേലീസ്. ലൈവ് കോക്കനട്ട് ഓയിൽ വളരെ കുറഞ്ഞ നിക്ഷേപത്തിൽ തയ്യാറാക്കിയെടുക്കുന്നു എന്നതാണ് ഈ സംരംഭത്തിന്‍റെ പ്രത്യേകത. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
എന്തുകൊണ്ട് വെളിച്ചെണ്ണ?
വെളിച്ചെണ്ണയും കേരളത്തിലെ ഭക്ഷണരീതിയും തമ്മില്‍ വലിയ ബന്ധമുണ്ട്. മലയാളികളുടെ രുചി സങ്കല്‍പ്പത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് നിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എക്കാലത്തും വലിയ വിപണിയുണ്ട്. അതുകൊണ്ട് തന്നെ വെളിച്ചെണ്ണയില്ലാത്ത ഒരു ദിനം മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷേ, മായം ചേരാത്ത വെളിച്ചെണ്ണ ലഭിക്കുന്നില്ല എന്നാണ് പലരുടെയും വിഷമം. ഇത്രയും ഡിമാൻഡുള്ള വെളിച്ചെണ്ണ അൽപം പോലും മായം ചേർക്കാതെ നല്‍കിയാല്‍ വില കൂടിയാലും ആളുകൾ വാങ്ങുമെന്ന് തിരിച്ചറിവാണ് ഈ ബിസിനസിലേക്ക് എത്തിച്ചത്. കർഷകരിൽനിന്നു തേങ്ങ നേരിട്ടു സംഭരിക്കുന്നു. 30–35 രൂപവരെ കിലോഗ്രാമിനു വില നൽകും. ഒരു തേങ്ങയിൽനിന്നു ശരാശരി 300 ഗ്രാം കൊപ്ര കിട്ടും. ഒരു കിലോഗ്രാം കൊപ്രയിൽനിന്ന് 600 മില്ലി വെളിച്ചെണ്ണ കിട്ടും എന്നാണ് കണക്ക്. നാളിേകരം വെട്ടി ഉണക്കി, കൊപ്രയാക്കി ഉപയോഗിക്കുന്നു. വെയിൽ ഇല്ലെങ്കില്‍ ഡ്രയറിൻ്റെ സേവനം തേടും. കൊപ്രയുമായി വരുന്നവർക്ക് എണ്ണ ആട്ടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. എല്ലാം ഉപഭോക്താവിൻ്റെ കൺമുന്നിൽവച്ചുതന്നെയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്നു നേരിട്ടു വാങ്ങുന്ന എള്ളും ഇത്തരത്തിൽ ആട്ടി എണ്ണ എടുക്കുന്നുണ്ട്. അതും ഇവിടെ ലഭ്യമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
വില്പന ഓൺലൈൻ വഴിയും:
കടകൾ വഴിയാണ് നേരിട്ടുള്ള വിൽപന. വീടുകളിൽ ഓർഡർ അനുസരിച്ച് എത്തിച്ചു കൊടുക്കുകയും ചെയ്യും. ഇതിന് അധികം വില ഈടാക്കാറില്ല. ലീറ്ററിന് 230 രൂപ വിലയാണ് നിലവിലെ വില. ശരാശരി 30 കിലോഗ്രാം കടകളിലൂടെയും 20 കിലോഗ്രാം ഓൺലൈൻ വഴിയും പ്രതിദിന കച്ചവടമുണ്ട്. 50 ലീറ്റർ ആണ് പ്രതിദിന ഉൽപാദനം. ഇതിൽ 25% തുക ചെലവെല്ലാം കഴിഞ്ഞ് അറ്റാദായമായി കിട്ടും.
ഒന്നരലക്ഷം രൂപ മുതല്‍മുടക്ക് :
ലൈവ് കോക്കനട്ട് ഓയിൽ മെഷീൻ, കൊപ്ര കട്ടർ എന്നിവയാണ് വാങ്ങി സ്ഥാപിച്ചിരിക്കുന്നത്. 2.5 കുതിരശക്തിയിൽ പ്രവർത്തിക്കുന്ന ഈ മെഷിനറികളുടെ മൊത്തം വില ഒന്നരലക്ഷം രൂപയാണ്. മണിക്കൂറിൽ 10 ലീറ്റർ ആണ് ഉൽപാദനശേഷി. സ്റ്റെയിൻലെസ് സ്റ്റീൽ മെഷിനറിയാണ് ഉപയോഗിക്കുന്നത്. സ്ഥാപനത്തിൽ സനൂപ് മാത്രമാണ്. എന്നാൽ, വീടുകളിൽ എത്തിക്കുന്നതിനായി ഒരു സഹായി കൂടിയുണ്ട്. കൂടാതെ ഭാര്യ അനഘയും സമയം പോലെ സഹായിക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Comments (0)