പ്രവാസികൾക്ക് തിരിച്ചടി; കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബിൽ
പ്രവാസികൾ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി. നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റൻസ് ടാക്സ് ഈടാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കുവൈത്തില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം അഞ്ചു മുതല്‍ 17 ബില്യൺ ഡോളറാണ് വിദേശികള്‍ പുറത്തേക്ക് അയക്കുന്നത്. സൗദി അറേബ്യ, ബഹ്റൈൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ വർഷങ്ങൾക്ക് മുമ്പുതന്നെ നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ബാങ്കുകൾക്കും മണി എക്സ്ചേഞ്ചുകള്‍ക്കും പിഴ ചുമത്താന്‍ കുവൈത്ത് സെൻട്രൽ ബാങ്കിന് നിർദേശം നല്‍കണമെന്നും ഫഹദ് ബിൻ ജമി ആവശ്യപ്പെട്ടു. അതേസമയം, വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിടുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)