കുവൈത്തിൽ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിന് പുതിയ സംവിധാനം
കുവൈത്ത് സിറ്റി : കുവൈത്തിൽ ബയോ മെട്രിക് വിവരങ്ങൾ ഉപയോഗിച്ച് നിരീക്ഷണ ക്യാമറകൾ വഴി കുറ്റവാളികളെ കണ്ടെത്തുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തുവാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നു.ഇത് അനുസരിച്ച് പാർപ്പിട കേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ കാർഷിക മേഖലകൾ മുതലായവ കേന്ദ്രീകരിച്ച് ഉയർന്ന സംഭരണ ശേഷിയുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. താമസ നിയമ ലംഘകർ, വിവിധ കേസുകളിലെ പ്രതികൾ, പിടികിട്ടാ പുള്ളികൾ, മുതലായവരെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് ഈ ക്യാമറകൾ വഴി തിരിച്ചറിയുവാനും ഇവരെ പിന്തുടർന്നു പിടികൂടുവാനും സാധിക്കുന്നതാണ് പുതിയ സംവിധാനം. ഇതിനായി പുതിയ നിയമ നിർമ്മാണം ആവശ്യമാണ്. നിയമ നിർമ്മാണത്തിന് പാർലമെന്റിന്റെയും മന്ത്രി സഭയുടെയും അനുമതി ലഭിച്ചാൽ അടുത്ത വർഷം ആദ്യം നിയമം നടപ്പിലാക്കുവാനാണ് ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)