കുവൈറ്റിൽ നിയമലംഘനത്തിന്റെ പേരിൽ രണ്ടുമാസത്തിനിടെ പൂട്ടിയത് 25 സ്ഥാപനങ്ങൾ
കുവൈത്തിൽ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 85ലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. കടകളില്‍ വിൽപനക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളില് രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാവൂ എന്ന് സ്ഥാപനങ്ങൾക്ക് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. നിയമങ്ങളും അതുമായി ബന്ധപ്പെട്ട ഉത്തരവുകളും ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)