ലോകത്തിലെ എണ്ണ ഉൽപാദകരിൽ പത്താമത് കുവൈത്ത്; പ്രതിദിന ക്രൂഡ് ഉൽപാദനത്തിൽ 12 ശതമാനം വർധന
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരുടെ പട്ടികയിൽ ഇടംപിടിച്ച് കുവൈത്ത്. വിഷ്വൽ ക്യാപിറ്റലിസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ കുവൈത്ത് പത്താം സ്ഥാനത്ത് ഇടംപിടിച്ചു.രാജ്യത്ത് പ്രതിദിനം മൂന്ന് ദശലക്ഷം ബാരൽ എണ്ണയാണ് ഉൽപാദിപ്പിക്കുന്നത്. ഇത് ആഗോള എണ്ണ വിതരണത്തിൻറെ 3.2 ശതമാനം വരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ക്രൂഡ് ഉൽപാദനത്തിൽ 12 ശതമാനം വർധനയുണ്ടായി.റഷ്യൻ-യുക്രേനിയൻ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ലഭിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് 17.771 ദശലക്ഷം ബാരലുമായി അമേരിക്ക ഒന്നാം സ്ഥാനത്തും 12.136 ദശലക്ഷം ബാരലുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 11.202 ദശലക്ഷം ബാരലുമായി റഷ്യ മൂന്നാം സ്ഥാനത്തുമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)