കുവൈത്തിൽ കൊലപാതക കേസിൽ പ്രതിയായ രാജകുടുംബാംഗത്തിന്റെ കേസ് മാറ്റി വെച്ചു
കുവൈത്ത് സിറ്റി: സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജകുടുംബാംഗത്തിൻറെ കേസ് ഒക്ടോബർ 10ലേക്ക് മാറ്റിയതായി ക്രിമിനൽ കോടതി ഉത്തരവ്. സംഭവദിവസം കമ്യൂണിക്കേഷൻ ടവറുകളിൽനിന്ന് ഇയാളുടെ നീക്കത്തെക്കുറിച്ചുള്ള റിപ്പോർട്ട് ശേഖരിക്കുന്നതിനും കുറ്റകൃത്യം നടത്തിയ വാഹനത്തിൻറെ ഉടമയായ സാക്ഷിയെ വിളിച്ചുവരുത്തുന്നതിനും വേണ്ടിയാണ് കേസ് മാറ്റിവെച്ചത്. കഴിഞ്ഞ ദിവസം നടന്ന കോടതി സെഷനിൽ ഇരയുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി അഭിഭാഷകൻ ബാഷർ അൽ നാസർ ഹാജരായി, മുൻധാരണയോടെ നടത്തിയ കൊലപാതകമായതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)