കുവൈത്തിൽ യാത്രവിലക്കുകളിൽ വൻ വർധന
കുവൈത്ത് സിറ്റി: കുവൈത്തിൽ യാത്രവിലക്കുകളിൽ വൻ വർധനയെന്ന് നീതിന്യായ മന്ത്രാലയം. ജനുവരി ഒരു മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ 40,413 പേർക്കാണ് യാത്രനിരോധനം ഏർപ്പെടുത്തിയത്. ഇതിൽ പ്രവാസികളും സ്വദേശികളും ഉൾപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
വൈദ്യുതി-ടെലിഫോൺ കുടിശ്ശിക, ട്രാഫിക് പിഴകൾ എന്നിവ അടക്കാത്തവർക്കും ജീവനാംശകേസുകളിൽ ഉൾപ്പെട്ടവർക്കുമാണ് യാത്രനിരോധനങ്ങൾ ഏർപ്പെടുത്തിയത്. ഒമ്പതു മാസത്തിനിടെ 29,463 യാത്രവിലക്കുകൾ നീക്കാനുള്ള ഉത്തരവുകളും മന്ത്രാലയം പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)