Posted By user Posted On

കുവൈത്തിൽ ഇനി സ്വകാര്യ ആശുപത്രി നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ

കു​​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ക്ലി​നി​ക്, ആ​ശു​പ​ത്രി ന​ട​ത്തി​പ്പി​ന് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾക്ക് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽകി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി അ​റി​യി​ച്ചു. മ​ന്ത്രി​ത​ല തീ​രു​മാ​നം അ​നു​സ​രി​ച്ച് ക്ലി​നി​ക്കു​ക​ളു​ടെ​യോ ആ​ശു​പ​ത്രി​ക​ളു​ടെ​യോ ഉ​ട​മ​സ്ഥാ​വ​കാ​ശ ക​രാ​റി​ൽ ഒ​രാ​ൾ കു​വൈ​ത്തി ഡോ​ക്ട​റാ​യി​രി​ക്ക​ണം. അ​തോ​ടൊ​പ്പം കൃ​ത്രി​മം ത​ട​യു​ന്ന​തി​നാ​യി സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ ലീ​സി​ന് ന​ൽകു​ന്ന​തി​ലും ലൈ​സ​ൻ​സ് ഉ​ട​മ​ക​ൾ അ​ല്ലാ​ത്ത​വ​ർ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *