Posted By user Posted On

കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ പോലുള്ള കോവിഡ് വകഭേദങ്ങള്‍ ആഗോളതലത്തില്‍ ഭീതി പരത്തുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം നടക്കുന്നു. രാജ്യത്ത് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച് ആറു മാസം പൂര്‍ത്തിയാക്കിയ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊറോണ എമര്‍ജന്‍സി കമ്മിറ്റി മന്ത്രിസഭയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

ഇത് കാര്യക്ഷമമാക്കാനായി ബൂസ്റ്റർ ഡോസിനെ ഇമ്മ്യൂണിറ്റി ആപ്പുമായും കുവൈത്ത് ഐ‍ഡി ആപ്പുമായും ലിങ്ക് ചെയ്യണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. സമയമായിട്ടും ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാത്തവരുടെ സ്റ്റാറ്റസ് പച്ചയിൽ നിന്ന് മാറി വീണ്ടും ഓറഞ്ചിലേക്ക് എത്തും. ഇത് വാക്സിനേഷന്‍ പൂര്‍ണമല്ല എന്നതിന്‍റെ വ്യക്തമായ തെളിവായതിനാല്‍ രാജ്യത്തെ പല മേഖലകളിലും ഇത്തരക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

രാജ്യത്തുടനീളം പ്രതിരോധ നടപടികള്‍ കർശനമക്കുന്നതിനായുള്ള കാര്യങ്ങള്‍ ഇതിനോടകം തന്നെ ചെയ്ത് തുടങ്ങിയിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങള്‍, പള്ളികൾ, മറ്റ് പൊതു ഇടങ്ങള്‍ തുടങ്ങിയിടങ്ങളിൽ കൂടുതല്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്തണമന്ന നിര്‍ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

https://www.kuwaitvarthakal.com/2021/12/06/strict-scrutiny-was-started-to-find-expatriates-working-under-different-employers/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *