റോഡിൽ വൈൻ പുഴ; ടാങ്ക് പൊട്ടി റോഡിലൂടെ ഒഴുകിയത് 22 ലക്ഷം ലിറ്റർ വൈൻ; വൈറലായി വീഡിയോ
പോർച്ചുഗലിലെ സാവോ ലോറെൻകോ ഡി ബെയ്റോ പട്ടണത്തിൽ ലക്ഷക്കണക്കിന് ലിറ്റർ വൈനാണ് തെരുവിലൂടെ ഒഴുകിയത്. അതിരാവിലെ റോഡിലൂടെ ഒഴുകിയ വൈൻ പുഴ കണ്ട് ജനം അമ്പരന്നു പോയി. റോഡും വഴികളും നിറഞ്ഞ് കവിഞ്ഞ് കടുംചുവപ്പിൽ കുത്തിയൊഴുകുകയാണ് വൈൻ. നഗരത്തിൽ ഒരു ഡിസ്റ്റിലറിയിലെ വൈൻ ടാങ്ക് പൊട്ടി 22 ലക്ഷത്തോളം ലിറ്റർ വൈൻ പുറത്തേക്ക് ഒഴുകിയതാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കൃഷിയിടങ്ങളിലേക്കും ജലാശയങ്ങളിലേക്കും വൈൻ ഒഴുകിയെത്തുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഗ്നിശമനസേന തന്നെ രംഗത്തെത്തുകയും പലയിടത്തും ‘വൈൻ നദി’യുടെ ഒഴുക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. സംഭവത്തിൽ മാപ്പുപറഞ്ഞിരിക്കുകയാണ് ഡിസ്റ്റിലറി. സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്നും വൈനൊഴുകി കുതിർന്ന ഭൂമി ഡ്രെഡ്ജ് ചെയ്ത് നൽകുമെന്നും എല്ലാ കേടുപാടുകളും നേരെയാക്കുന്നതിനുള്ള ചെലവ് വഹിക്കുമെന്നും ഡിസ്റ്റിലറി പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)