ഒമിക്രോൺ 4 ഭൂഖണ്ഡങ്ങളിൽ സ്ഥിരീകരിച്ചത് വൈറസ് വ്യാപനത്തിന്റെ തെളിവ്, പിസിആര്‍ ടെസ്റ്റിന് മുന്‍പ് ക്വാറന്റൈന് നിര്‍ബന്ധം – ആരോഗ്യ മന്ത്രി
കുവൈത്ത് സിറ്റി: ഒമിക്രോൺ നാല് ഭൂഖണ്ഡങ്ങളിൽ സ്ഥിരീകരിച്ചത് വൈറസ് വ്യാപിക്കുന്നു എന്നതിന്റെ തെളിവായി കനക്കാക്കാമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഷെയ്ഖ്. ഡോ. ബാസൽ അൽ ഹമൗദ് അൽ സബാഹ് പറഞ്ഞു. നിലവിലെ രാജ്യത്തിലെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഒമിക്രോൺ എത്തിയാൽ കേസുകളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ നിമിഷം വരെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
വൈറസ് വ്യാപനത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ ആശ്വാസകരമാണ്. വൈറസ് പ്രതിരോധത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ ഇപ്പോഴും മികച്ച രീതിയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. പുതിയ സാഹചര്യത്തിന്റെ അപകട സാധ്യത എത്രത്തോളമാണെന്നും എന്തൊക്കെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാകണമെങ്കില്‍ രാജ്യാന്തര സംഘടനകളിൽ നിന്ന് റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Comments (0)