Posted By user Posted On

എ​ണ്ണ മേ​ഖ​ല​യി​ൽ വ​ൻ നേ​ട്ടം കൊയ്ത് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: 2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷം അ​സാ​ധാ​ര​ണ ലാ​ഭം കൈ​വ​രി​ച്ച് രാ​ജ്യ​ത്തെ എ​ണ്ണ മേ​ഖ​ല. 2.6 ബി​ല്യ​ൺ കു​വൈ​ത്ത് ദീ​നാ​ർ (8.4 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ) ആ​ണ് ലാ​ഭം. പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി സം​ഘ​ടി​പ്പി​ച്ച എ​ണ്ണ മേ​ഖ​ല​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ (കെ.​പി.​സി) സി.​ഇ.​ഒ ശൈ​ഖ് ന​വാ​ഫ് സൗ​ദ് അ​സ്സ​ബാ​ഹാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ യു​വ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും കെ.​പി.​സി​ക്ക് ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റി​ഫൈ​ന​റി​ക​ളി​ലൊ​ന്നാ​യ അ​ൽ-​സൂ​ർ പൂ​ർ​ണ​സ​ജ്ജ​മാ​യി പ്ര​തി​ദി​നം 6,15,000 ബാ​ര​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​വെ​ന്ന​ത് എ​ണ്ണ മേ​ഖ​ല​യു​ടെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് സി.​ഇ.​ഒ വി​ല​യി​രു​ത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *