531 പ്രവാസി അധ്യാപകരെ നിയമിക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റിലേക്ക് ഏറ്റവും കൂടുതൽ ഫലസ്തീൻ അധ്യാപകരുത്തുന്നു. ഫലസ്തീനിൽ നിന്നും 531 അധ്യാപകരാണ് രാജ്യത്തേക്ക് എത്തുന്നത്. ഇതിൽ 211 സ്ത്രീകളും 320 പുരുഷന്മാരും ആണുള്ളതെന്ന് പൊതുവിദ്യാഭ്യാസ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും പ്രതിനിധി സംഘത്തലവനുമായ ഒസാമ അൽ സുൽത്താൻ പറഞ്ഞു. അധ്യാപകരുമായി കരാറിൽ ഏർപ്പെട്ടതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി സംഘം അറിയിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ നിന്നും ഗസ്റ്റ മുനമ്പിൽ നിന്നുമുള്ള അധ്യാപകരാണ് രാജ്യത്തേക്ക് എത്തുന്നത്.
ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണിവർ. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് അധ്യാപകരെ തിരഞ്ഞെടുത്തത്. അധ്യാപകരുമായുള്ള കരാർ നടപടിക്രമങ്ങളിൽ ഫലസ്തീൻ നേതൃത്വത്തിന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധി സംഘത്തിന്റെ ദൗത്യം സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വക്താവ് സാദിഖ് അൽ ഖുദൂർ പറഞ്ഞു. ഫലസ്തീൻ-കുവൈത്ത് സ്കൂളുകൾ തമ്മിൽ വിദ്യാർഥി തലത്തിൽ ധാരണയിലെത്താനും മറ്റ് വിദ്യാഭ്യാസ മേഖലകളിൽ സഹകരണം വികസിപ്പിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഫലസ്തീൻ അധ്യാപകരുമായുള്ള കരാർ തുടരുന്നതിലൂടെ 1960കളിൽ ആരംഭിച്ച സഹകരണം പുനഃസ്ഥാപിക്കുകയാണെന്ന് സാദിഖ് അൽ ഖുദൂർ വിശദീകരിച്ചു. കുവൈത്തും ഫലസ്തീനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തിന്റെ മറ്റൊരു സ്ഥിരീകരണമാണിതെന്നും കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)