കുവൈറ്റിലെ ഗതാഗത കുരുക്കിന് പ്രധാന കാരണം ടാക്സികൾ പെരുകുന്നത്
കുവൈറ്റിലെ ഗതാഗതക്കുനുള്ള പ്രധാന കാരണം അനിയന്ത്രിതമായി ടാക്സികൾ അനുവദിക്കുന്നതാണെന്ന് വിലയിരുത്തൽ. രാജ്യത്ത് നിലവിൽ പതിനായിരത്തിലേറെ ടാക്സികളാണ് ഓടുന്നത്. തിരക്കേറുന്ന സമയത്ത് ടാക്സികളുടെ എണ്ണം വർധിക്കുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കൂടാതെ ഗതാഗതക്കുരുക്കിന് പരിഹാരമായി പൊതു ഗതാഗത സംവിധാനം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
രാജ്യത്തെ ടാക്സികളുടെ വർധന ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ ചേരുന്ന സുപ്രീം കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ടാക്സി വ്യവസായത്തിന്റെ സംഭാവന കുറവാണ്. കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ ടാക്സി കമ്പനികള്‍ വിമുഖത പുലര്‍ത്തുന്നത് സുരക്ഷാപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ മറ്റു രാജ്യങ്ങളിലെ പോലെ ടാക്സി കമ്പനികൾക്കായി പൊതുലേലം നടത്താനും ആലോചിക്കുന്നുണ്ട്.
അതിനിടെ, ഗതാഗതക്കുരുക്കിന് പരിഹാരമായി പൊതുഗതാഗത സംവിധാനം വർധിപ്പിക്കാനുള്ള നിർദേശവും മന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പ്രവാസികളാണ് ബസ് ഗതാഗതം ഏറെയും ആശ്രയിക്കുന്നത്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ സ്റ്റേഷനുകളും റൂട്ടുകളും മെച്ചപ്പെടുത്തുകയും കൂടുതല്‍ പേരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനുമാണ് നീക്കം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)