ministerകേന്ദ്രമന്ത്രി വി.മുരളീധരൻ കുവൈത്തിൽ; ഉന്നതരുമായി കൂടിക്കാഴ്ച നടത്തി; പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു
കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ minister സഹമന്ത്രി വി. മുരളീധരൻ കുവൈത്ത് ഭരണനേതൃത്വവുമായും ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ചകൾ നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങൾക്കു പുറമെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും ചർച്ചയായി. ബുധനാഴ്ച കുവൈത്തിലെ ഇന്ത്യൻ നഴ്സസ് പ്രതിനിധികളുമായി മന്ത്രി ആശയവിനിമയം നടത്തി.കുവൈത്തിലെ ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും സ്കൂൾ പ്രിൻസിപ്പൽമാരുടെയും പ്രഫഷനൽ അസോസിയേഷനുകളുടെയും പ്രതിനിധികളെയും കണ്ടു. കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ പ്രധാന ശക്തിയായി കുവൈത്തിലെ ഇന്ത്യൻ സമൂഹം തുടരുന്നതായി മുരളീധരൻ പറഞ്ഞു. ബുധനാഴ്ച രാത്രി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക സാംസ്കാരിക പരിപാടി നടന്നു.വ്യാഴാഴ്ച ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലെ സാഹോദര്യബന്ധം ശൈഖ് തലാൽ സൂചിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം മെച്ചപ്പെടുത്തുന്നതും ചർച്ചചെയ്തു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഉപയോഗപ്രദമായ ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നതായി വി. മുരളീധരൻ വ്യക്തമാക്കി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹുമായും വി. മുരളീധരൻ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. കുവൈത്തും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധവും സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)