Posted By user Posted On

കുവൈത്തിൽ ഡീ​സ​ൽ മ​റി​ച്ചു​ വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സ​ബ്‌​സി​ഡി ഡീ​സ​ൽ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ൽ. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. സ​ബാ​ൻ, അം​ഘാ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ക​ൾ ഡീ​സ​ൽ ഇ​ട​പാ​ടി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ ട്ര​ക്കു​ക​ൾ​ക്ക് സം​സ്ഥാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ഡീ​സ​ലാ​ണ് ഇ​വ​ർ മ​റി​ച്ചു​വി​റ്റ​ത്. 3000 ലി​റ്റ​ർ ഡീ​സ​ൽ അ​ട​ങ്ങി​യ ര​ണ്ട് ടാ​ങ്ക​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​വ വാ​ങ്ങി​യ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *