Posted By user Posted On

കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ബാ​ഗേ​ജ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത ഇനിമുതൽ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​നി ബാ​ഗേ​ജ് കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക വേ​ണ്ട. 30 കി​ലോ സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ​യു​ള്ള​വ​ക്കു​ള്ള നി​ര​ക്ക് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​ത്ത​നെ കു​റ​ച്ചു. സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ കൂ​ടു​ത​ലാ​യി വ​രു​ന്ന അ​ഞ്ചു കി​ലോ​ക്ക് മൂ​ന്നു ദീ​നാ​ർ, 10 കി​ലോ​ക്ക് ആ​റു ദീ​നാ​ർ, 15 കി​ലോ​ക്ക് 12 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്.

കു​വൈ​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കു മാ​ത്ര​മാ​ണ് ഈ ​കു​റ​വ്. നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​വ​ക്ക് മാ​റ്റ​മി​ല്ല. ഓ​ഫ് സീ​സ​ണും യാ​ത്ര​ക്കാ​രു​ടെ കു​റ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബാ​ഗേ​ജ് നി​ര​ക്കി​ൽ കു​റ​വു വ​രു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ഓ​ഫ് സീ​സ​ണി​ൽ സൗ​ജ​ന്യ ബാ​ഗേ​ജ് 30 കി​ലോ എ​ന്ന​ത് 40 കി​ലോ വ​രെ അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തി​ൽ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ​മാ​സം ഏ​റെ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് 10 കി​ലോ​ക്ക് 40 ദീ​നാ​ർ വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​നു​മു​മ്പ് 10 കി​ലോ​ക്ക് 14 ദീ​നാ​ർ വ​രെ ആ​യി​രു​ന്നു. ഇ​താ​ണ് കു​ത്ത​നെ കു​റ​ച്ച​ത്.

സീ​സ​ണി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ബാ​ഗേ​ജ് നി​ര​ക്കും ഉ​യ​ർ​ത്തു​ക​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ. അ​തി​നി​ടെ, വെ​ക്കേ​ഷ​ൻ അ​വ​സാ​നി​ക്കാ​റാ​യ​തും നാ​ട്ടി​ൽ പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞ​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലും കു​റ​വു​വ​ന്നു. ഈ ​മാ​സം കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 38 ദീ​നാ​റാ​ണ് കൂ​ടി​യ നി​ര​ക്ക്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *