Posted By user Posted On

kuwaitകുവൈത്തിൽ അ​ഗ്നി​സു​ര​ക്ഷ നി​യ​മ ലം​ഘിച്ച മൂ​ന്ന് ഫാ​ക്ട​റി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷ, അ​ഗ്നി​പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് അ​ഹ​മ്മ​ദി, സ​ബാ​ൻ മേ​ഖ​ല​ക​ളി​ലെ മൂ​ന്ന് ഫാ​ക്ട​റി​ക​ൾ​ക്കെ​തി​രെ kuwait ന​ട​പ​ടി. ഫ​യ​ർ ഫോ​ഴ്സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​പി​റ​കെ ഇ​വ അ​ട​ച്ചു​പു​ട്ടി. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് റ​കാ​ൻ അ​ൽ മെ​ക്രാ​ദി​ന്റെ നി​ർ​​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഫാ​ക്ട​റി​ക​ളി​ൽ രാ​സ​വ​സ്തു​ക്ക​ളും ക​ത്തു​ന്ന ദ്രാ​വ​ക​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​വ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ഫാ​ക്ട​റി​ക​ൾ​ക്ക് ന​ൽ​കി​യ മു​ന്ന​റി​യി​പ്പു കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല​യു​ടെ​യും തീ​പി​ടി​ത്ത​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ണി​ജ്യ, നി​ക്ഷേ​പ കെ​ട്ടി​ട​ങ്ങ​ൾ, വ്യാ​വ​സാ​യി​ക പ്ലോ​ട്ടു​ക​ൾ, ഫാ​ക്ട​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണ്. സു​ര​ക്ഷ, അ​ഗ്നി​പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഇ​വ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *