കുവൈറ്റ് ജയിലിൽ കഴിയുന്നത് 446 ഇന്ത്യക്കാർ
കുവൈറ്റിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നത് 446 ഇന്ത്യക്കാർ. രാജ്യസഭയിൽ ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി മന്ത്രി വി. മുരളീധരൻ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ലഹരിക്കടത്ത്, കൊലപാതകം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ട് ദീർഘനാളായി ജയിലിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തടവുകാരിൽ മലയാളികളുമുണ്ട്. അതിനിടെ വ്യാഴാഴ്ച വധശിക്ഷക്ക് വിധിച്ച ഒരു ഇന്ത്യൻ തടവുകാരന്റെ ശിക്ഷ നടപ്പാക്കൽ മാറ്റിവെച്ചിരുന്നു. കൊലപാതകക്കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശിയുടെ ശിക്ഷയാണ് ഇയാളുടെ ബന്ധുക്കൾ മാപ്പപേക്ഷ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതരെ അറിയിച്ചതിനെ തുടർന്ന് തൂക്കുകയറിൽ നിന്നും അവസാന നിമിഷം ഒഴിവാക്കിയത്. തടവുകാരെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും ധാരണയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് 250 ഇന്ത്യൻ തടവുകാരുടെ പട്ടിക തയാറാക്കി നൽകുകയും ചെയ്തു. ഇന്ത്യൻ തടവുകാർക്ക് ശിക്ഷ കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്ന നിലയിലായിരുന്നു ഇത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)