കുവൈത്തിൽ കനത്ത് ചൂട് തുടരും; താമസക്കാർക്ക് ജാഗ്രത നിർദേശം
കുവൈത്ത് സിറ്റി: വരും ആഴ്ചയും രാജ്യത്ത് കനത്ത ചൂട് തുടരുമെന്നും തീരപ്രദേശങ്ങൾ താരതമ്യേന ഈർപ്പമുള്ളതായിരിക്കുമെന്നും കുവൈത്ത് കാലാവസ്ഥ വകുപ്പ്. ചൂടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ്, തെക്കുകിഴക്കൻ കാറ്റ് എന്നിവ ശക്തിപ്രാപിക്കും.കാറ്റ് പൊടിപടലങ്ങൾക്കിടയാക്കുമെന്നും കുവൈത്ത് കാലാവസ്ഥ വകുപ്പ് മറൈൻ പ്രവചന വിഭാഗം മേധാവി യാസർ അൽ ബ്ലൗഷി പറഞ്ഞു. വെള്ളിയാഴ്ച പരമാവധി താപനില 46 മുതൽ 48 ഡിഗ്രി വരെയാകുമെന്നും രാത്രിയിൽ 32-35 ഡിഗ്രി വരെ താഴുമെന്നും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച പകൽ സമയത്ത് ചൂട് 47-49 ഡിഗ്രിയിൽ എത്തുമെന്നും രാത്രി 32-33 ഡിഗ്രിയിലേക്ക് താഴുമെന്നും അൽ ബ്ലൂഷി കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)