kuwait ഡെൻമാക്കിൽ ഖുർആൻ പകർപ്പ് കത്തിച്ച സംഭവം അപലപിച്ച് കുവൈത്ത്; ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു
കുവൈത്ത് സിറ്റി: ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപൻഹേഗനിൽ ഖുർആൻ പകർപ്പ് കത്തിച്ച സംഭവത്തെ ശക്തമായി kuwait അപലപിച്ച് കുവൈത്ത്. ഈ പ്രകോപനപരമായ പ്രവൃത്തി ലോകമെമ്പാടുമുള്ള മുസ്ലിംകളെ വ്രണപ്പെടുത്തുകയും തീവ്രവാദം വളർത്തുകയും ചെയ്യുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മുസ്ലിംകളുടെ പ്രതീകങ്ങളെയും വിശുദ്ധികളെയും വ്രണപ്പെടുത്തുന്ന ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും തടയാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ഡെന്മാർക് സർക്കാറിനോട് കുവൈത്ത് ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും വേണം.മതവിദ്വേഷത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിന്റെ സമീപകാല പ്രമേയം ഉൾപ്പെടെ, പ്രസക്തമായ അന്താരാഷ്ട്ര കൺവെൻഷനുകളും പ്രമേയങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.രണ്ടു ദിവസം മുമ്പ് സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ വീണ്ടും ഖുർആൻ അവഹേളനം നടത്തിയിരുന്നു. ഇത്തരം ആവർത്തിച്ചുള്ള പ്രവർത്തനങ്ങൾ മുസ്ലിംകളുടെ വികാരങ്ങളെ ജ്വലിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)