miami heat കുവൈത്ത് കൊടും ചൂടിലേക്ക്; താപനില 52 ഡിഗ്രി സെൽഷ്യസ് എത്തും, ഉഷ്ണ തരംഗത്തിന് സാധ്യത
കുവൈത്ത് സിറ്റി : കുവൈത്തിൽ വരും ദിവസങ്ങളിൽ അത്യുഷണം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. miami heat അന്തരീക്ഷ താപ നില 52 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഈസ അൽ റമദാൻ മുന്നറിയിപ്പ് നൽകി. ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളായിരിക്കും ഇതെന്നും ഈ ദിവസങ്ങളിൽ അസാധാരണമായ ഉഷ്ണ തരംഗം ഉണ്ടാകുമെന്നും റമദാൻ പറഞ്ഞു, അത്യുഷ്ണവും കടുത്ത വരൾച്ചയും കാരണം സൂര്യാഘാതം ഏൽക്കുന്നതിനു എതിരെ ജാഗ്രത പാലിക്കണം. കൂടാതെ ഈ ദിവസങ്ങളിൽ രാജ്യത്ത് തീപിടിത്തങ്ങൾ വർദ്ധിക്കുവാൻ സാധ്യത ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)