Posted By user Posted On

hajj 2024 packages ഹജ്ജിനെത്തിയ മലയാളി വയോധികനെ താമസസ്ഥലത്ത് നിന്ന് കാണാതായി; 14 ദിവസമായി തിരച്ചിൽ തുടരുന്നു

റിയാദ് ∙ ഹജ്ജിനെത്തിയ മലയാളി വയോധികനെ താമസസ്ഥലത്ത് നിന്ന് കാണാതായി. മലപ്പുറം വളാഞ്ചേരി, പെങ്ങകണൂർ സ്വദേശി hajj 2024 packages സി.എച്ച്. മൊയ്തീൻ ചക്കുങ്ങലി (72) നെയാണ് കാണാതായത്. കഴിഞ്ഞ 14 ദിവസത്തിലേറെയായി ഇദ്ദേഹത്തിന് വേണ്ടി പൊലീസും ബന്ധുക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് അന്വേഷണം നടത്തുകയാണ്. ഭാര്യയൊടൊപ്പം ഹജ്ജിന് എത്തിച്ചേർന്ന മൊയ്തീൻ കർമങ്ങളെല്ലാം പൂർത്തീകരിച്ചു താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഇറങ്ങിപ്പോവുകയായിരുന്നു. സ്വകാര്യ ഹജ് ഗ്രൂപ്പ് വഴിയാണ് മൊയ്തീൻ എത്തിയത്. സാമൂഹിക പ്രവർത്തകർ മക്കയിലെ വിവിധ ആശുപത്രികൾ, മിസിങ് കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, തായിഫിലെ മാനസിക ആശുപത്രികൾ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തി. രേഖകളൊന്നും കൈവശമില്ലാതെയാണ് പുറത്തുപോയത്. ഐഡികാർഡുകളടക്കമുള്ളവ താമസസ്ഥലത്തു തന്നെയുണ്ടായിരുന്നുവെന്ന് ഒപ്പമുള്ളവർ പറഞ്ഞു. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് ഇദ്ദേഹത്തെ കണ്ടതായി ഒരു മലയാളി അറിയിച്ചിരുന്നു. പരസ്പരവിരുദ്ധമായി ഇദ്ദേഹം സംസാരിച്ചെന്നും പന്തികേടു തോന്നിയ സമീപ കടയിലെ മലയാളി മുറിയിലെത്തിക്കാമെന്നും അവിടെ ഇരിക്കാനും അവശ്യപ്പെട്ടു. കടയിൽ തിരക്കുള്ള സമയമായതിനാൽ കടക്കാരന്റെ നോട്ടം തെറ്റിയ സമയത്ത് ഇദ്ദേഹം വീണ്ടും ഇറങ്ങിപ്പോവുകയായിരുന്നുവത്രെ. എന്നാൽ ഏങ്ങോട്ടാണ് പോയതെന്ന് അറിയില്ല. കണ്ടെത്തുന്നവർ വിവരങ്ങളറിയിക്കണമെന്നും സാമൂഹീക പ്രവർത്തകർ ആവശ്യപ്പെട്ടു. ഫോൺ: 0502336683, 055 506 9786.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *