സംസ്ഥാനത്ത് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ..
യുഎഇ : സംസ്ഥാനത്ത് ഈ മാസം ഒന്നിന് ആത്മഹത്യ ചെയ്ത പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതകൾ ഏറെ. ശ്രീദേവിയുടെ ആത്മഹത്യക്ക് പിന്നിൽ സുഹൃത്തിന്റെ ഭാര്യയുടെ നിരന്തരമായ ഭീഷണിപ്പെടുത്തൽ ആണെന്നാണ് ശ്രീദേവിയുടെ കുടുംബം ആരോപിക്കുന്നത്. യുവതിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. മരിച്ച ശ്രീദേവി അയ്യപ്പൻകോവില്‍ സ്വദേശിനിയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ശ്രീദേവി പലപ്പോഴും യാത്ര ചെയ്യുന്നതിനായി പ്രമോദിന്റെ ഓട്ടോയാണ് വിളിച്ചിരുന്നത് . തുടർന്ന് ഇവർ തമ്മിൽ അടുപ്പത്തിലായതുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആരോപണങ്ങൾ. കൂടാതെ ശ്രീദേവിയിൽ നിന്നും പ്രമോദ് പല കാര്യങ്ങൾക്കായി പണം വാങ്ങിയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉടലെടുത്തിട്ടുണ്ട്.
Comments (0)