കുവൈത്തില്‍ ഇനി ആശങ്കയില്ലാതെ ശ്വസിക്കാം
കുവൈത്ത് സിറ്റി: കുവൈത്തിൽ വായുമലിനീകരണം പ്രകടമായ രീതിയില്‍ കുറഞ്ഞുവരുന്നതായി പഠന റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന രാജ്യങ്ങളിലെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തില്‍ ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. ലോകത്തിലെ വിവിധ നഗരങ്ങളിലെ വായുമലിനീകരണത്തെക്കുറിച്ച് ഐ.ക്യു എയർ ഇൻഡക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
ആഗോളതലത്തിൽ പതിനഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ കുവൈത്ത്. ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, മംഗോളിയ, അഫ്ഗാനിസ്താൻ, ഒമാൻ, ഖത്തർ, കിർഗിസ്താൻ, ഇന്തോനേഷ്യ, ബോസ്നിയ ഹെർസഗോവിന, ബഹ്റൈൻ, നേപ്പാൾ, മാലി, ചൈന, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 15 സ്ഥാനങ്ങളിലുള്ളത്. ഏറ്റവും മലിനമായത് ചൈനയിലെ ഹോട്ടൻ നഗരമാണ്. ചൈനയിലെ ഏഴ് നഗരങ്ങളും പാകിസ്താനിലെ അഞ്ചു നഗരങ്ങളും ബംഗ്ലാദേശിലെ രണ്ട് നഗരങ്ങളും ഒരു ഇന്തോനേഷ്യൻ നഗരവും ആദ്യ 50 ൽ ഉൾപ്പെടുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
Comments (0)