ട്രാഫിക്ക് പിഴയുണ്ടെന്ന് വ്യാജ സന്ദേശം; ക്ലിക്ക്ചെയ്യരുതെന്ന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: അജ്ഞാതമായ വ്യാജ അക്കൗണ്ടുകളോടും നമ്പറുകളോടും പ്രതികരിക്കുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. രീതികൾ മാറ്റിക്കൊണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറാൻ വിദഗ്ധരായ തട്ടിപ്പുകാർ പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ ഡാറ്റ അപ്ഡേറ്റ് എന്ന വ്യാജേന വ്യാജ ലിങ്കുകൾ അയക്കും. മറ്റു ചിലപ്പോൾ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കേണ്ടിവരുന്നത് ഒഴിവാക്കാനായി ക്ലിക്ക് ചെയ്യാനാകും സന്ദേശം എത്തുക. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങൾ ഒരു ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ട്. ദയവായി 7/1/2023ന് മുമ്പ് പിഴ അടയ്ക്കുക. പണമടയ്ക്കാത്ത സാഹചര്യത്തിൽ ഉയർന്ന പിഴ ചുമത്തും. വിശദാംശങ്ങൾ കാണുന്നതിന് ദയവായി ലിങ്കിൽ ക്ലിക്ക് ചെയ്യുക. വിശദാംശങ്ങൾക്കായി തിരയുന്നതിന് ദയവായി (1) നമ്പർ ഉപയോഗിച്ച് മറുപടി നൽകുക. നിങ്ങളുടെ സഹകരണത്തിന് നന്ദി എന്ന സന്ദേശം നിരവധി പേർക്ക് വന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാജ സന്ദേശങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)