കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ആഗസ്റ്റ് ഒന്ന് മുതൽ ഫ്ലെക്സിബിൾ ജോലി സമയം
കുവൈത്ത് സിറ്റി : കുവൈത്തിൽ അടുത്ത ഓഗസ്ത് ഒന്ന് മുതൽ ഫ്ലെക്സിബിൾ സർക്കാർ ജീവനക്കാരുടെ ജോലി സമയം പുന ക്രമീകരിക്കുന്നു. പുതിയ സമയ ക്രമം വിജയകരമായാൽ സെപ്റ്റംബർ ഒന്ന് മുതൽ സ്ഥിരമായി നടപ്പാക്കും. കാലത്ത് 7 മണി മുതൽ ഓരോ അര മണിക്കൂർ ഇടവിട്ട് നാല് ഷിഫ്റ്റുകളിലായി ജോലി സമയം ക്രമീകരിക്കുവാനാണ് സിവിൽ സർവീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 7 മണി മുതൽ ഉച്ചക്ക് 2 മണി വരെയും, 7.30 മുതൽ ഉച്ചക്ക് 2.30 വരെയും 8 മണി മുതൽ ഉച്ചക്ക് 3 മണി വരെയും 8.30 മുതൽ വൈകീട്ട് 3.30 വരെയും ആണ് സർക്കാർ ജീവനക്കാരുടെ ജോലി സമയം. ഇതിൽ ഏതെങ്കിലും ഒരു സമയം തെരഞ്ഞെടുക്കുവാൻ ജീവനക്കാരന് സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)